പേരാമ്പ്ര: ഓഫിസിനകത്ത് മികച്ച സൗകര്യങ്ങളുള്ളപ്പോൾ പേരാമ്പ്ര കെ.എസ്.ഇ.ബി സെക്ഷനിൽ പുറത്തെ കാഷ് കൗണ്ടർ ഉപഭോക്തൃസൗഹൃദമായില്ല. രണ്ട് കൗണ്ടറുകളിൽ ഒന്ന് ഒഴിവാക്കിയിരിക്കുകയാണ്. അലൂമിനിയം ഷീറ്റിട്ട മേൽക്കൂരക്ക് താഴെ ചൂടുസഹിച്ചാണ് പണമടക്കാൻ വരിനിൽക്കേണ്ടത്.
പ്രായാധിക്യമുള്ളവർക്കോ അംഗപരിമിതർക്കോ ഇരിപ്പിടമില്ല. ഈ കൂരക്ക് ചുവട്ടിൽ പത്തുപേർക്ക് നിൽക്കാനുള്ള സൗകര്യമേയുള്ളൂ. പോരാത്തതിന് വാഹന പാർക്കിങ്ങും ഇവിടെയാണ്. തുടർന്ന് വരുന്നവർ വാഹന പാർക്കിങ്ങിനും യാഡിനും ഉപയോഗിക്കുന്ന മുറ്റത്ത് നിൽക്കണം. തൊട്ടടുത്താണ് പേരാമ്പ്ര സബ് സ്റ്റേഷനിലെ കൂറ്റൻ ട്രാൻഫോർമറുകൾ സ്ഥാപിച്ചിരിക്കുന്നത്. അതിസുരക്ഷയിൽ സ്ഥാപിക്കേണ്ട ട്രാൻസ്ഫോർമർ നിൽക്കുന്നത് പൊതുജനങ്ങൾ പെരുമാറുന്ന സ്ഥലത്താണ്. ഒരു കമ്പിവേലി മാത്രമാണ് കാഷ് കൗണ്ടറിനും ട്രാൻസ്ഫോർമറിനും ഇടയിലുള്ളത്. മിന്നൽ സമയത്ത് ആളുകൾക്ക് ഇവിടെ നിൽക്കാൻ ഭയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.