റഫീഖ്

റഫീഖിന്‍റെ കുടുംബം അനാഥമാവാതിരിക്കാൻ സഹായം വേണം

പേരാമ്പ്ര: കുടുംബം പുലർത്താൻ ചെറുപ്രായത്തിലേ വിദേശത്തേക്ക് തിരിച്ച പുളിയോട്ടുമുക്കിലെ പുതിയോട്ടിൽ റഫീഖ് (46) ഇരു വൃക്കകളും തകരാറിലായാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതത്തിനിടെ സ്വരുക്കൂട്ടിയ പണമുൾപ്പെടെ ചികിത്സക്ക് മുടക്കി.

അടിയന്തരമായി വൃക്ക മാറ്റിവെച്ചാൽ മാത്രമേ റഫീഖിന്‍റെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് 40 ലക്ഷം രൂപ ചെലവ് വരും. പ്രായമായ ഉമ്മയും ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങിയ റഫീഖിന്‍റെ കുടുംബത്തിന് ഈ വലിയ തുക കണ്ടെത്താൻ സാധിക്കാത്തതു കൊണ്ട് നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു.

കമ്മിറ്റി പഞ്ചാബ് നാഷനൽ ബാങ്ക് പേരാമ്പ്ര ശാഖയിൽ 433600010311 2448 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (lFSC code PUNB0433600). ഭാരവാഹികൾ: കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.എച്ച്. സുരേഷ് (ചെയർ) എം.കെ. അസീസ് (കൺ) അസീസ് ഇല്ലത്ത് (ട്രഷ) ഫോൺ: 9446645885 (കൺ). 

Tags:    
News Summary - rafeeque seeks help for kidney treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.