വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ നവോത്ഥാന സദസ്സ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന ജാതിവിവേചനത്തിനെതിരെ നവോത്ഥാന സദസ്സ്

പേരാമ്പ്ര: കേരളത്തിലെ ദലിത് കോളനികൾ വഞ്ചനയുടെ അടയാളമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന ജാതിവിവേചനത്തിനെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദലിതർക്ക് അർഹതപ്പെട്ടത് കൊടുക്കാതെ അവരെ കോളനികളിൽ ഒതുക്കുകയാണ് ഇടതുപക്ഷമുൾപ്പെടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് പേരാമ്പ്രയിലെ സാംബവ കോളനിയും ഇവിടത്തെ വിദ്യാർഥികൾ മാത്രം പഠിക്കുന്ന ഗവ. വെൽഫെയർ സ്കൂളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അംബേദ്കറുടെ കാലഘട്ടത്തിലെ സാമൂഹിക പ്രശ്നം ഇന്ന് ഇന്ത്യയിൽ നേരിടുന്നത് മുസ്‌ലിം ന്യൂനപക്ഷമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി പറഞ്ഞു.

ഗവ. വെൽഫെയർ സ്കൂൾ പേരാമ്പ്രയിൽ 2019, 2020 അധ്യയനവർഷത്തിൽ കുട്ടികളെ ചേർത്ത് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റിനോട് ഐക്യദാർഢ്യം നടത്തിയ രക്ഷിതാക്കൾക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ് ലം ചെറുവാടി അധ്യക്ഷത വഹിച്ചു. വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് ജബീന ഇർഷാദ്, വെൽഫെയർ പാർട്ടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുരീപ്പുഴ, മുതലമട ഭൂസമര സമിതി ചെയർമാൻ ശിവരാജ് ഗോവിന്ദപുരം, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം കെ. കെ. നൗഷാദ്, ഫ്രറ്റേണിറ്റി ആക്ടിങ് പ്രസിഡന്റ് നഈം ഗഫൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പി.സി. ഭാസ്കരൻ, പവിത പേരാമ്പ്ര, ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, ശശീന്ദ്രൻ ബപ്പങ്ങാട്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റസാഖ് പാലേരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Renaissance meeting against caste discrimination faced by Perambra Govt. Welfare School students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.