പേരാമ്പ്ര: പൊട്ടിവീണ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് ആറ് കുറുക്കന്മാർക്ക് ദാരുണാന്ത്യം. വരിയായി ചത്തുകിടക്കുന്ന കുറുക്കന്മാരുടെ ചിത്രം ആരെയും കരളലിയിപ്പിക്കും.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഉണ്ണിക്കുന്ന് തരിപ്പമലയിലെ റോഡിൽ മരം വീണതിനെ തുടർന്ന് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നാണ് ആഘാതമേറ്റത്. ചത്തുകിടക്കുന്ന അഞ്ച് കുറുക്കന്മാരും വൈദ്യുതിക്കമ്പി കടിച്ച നിലയിലാണുള്ളത്. ഒരു കുറുക്കൻ മറ്റൊന്നിെൻറ കാലിൽ കടിച്ച നിലയിലുമാണ്.
ബുധനാഴ്ച അർധരാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരക്കൊമ്പ് വീണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. രാവിലെ ജോലിക്കുപോകുന്ന പ്രദേശവാസികളാണ് കുറുക്കന്മാർ ചത്തുകിടക്കുന്നത് കണ്ടത്. വാർഡ് അംഗം യു.സി. അനീഫയുടെ നേതൃത്വത്തിൽ നാട്ടുകാരും കെ.എസ്.ഇ.ബി, ഫോറസ്റ്റ് അധികൃതരും തുടർ നടപടികൾ സ്വീകരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം കുറുക്കന്മാരുടെ മൃതദേഹം സംസ്കരിച്ചു. കെ.എസ്.ഇ.ബി എൻജിനീയർ സുരേന്ദ്രൻ, പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡിവൈ.എസ്.പി കെ. ഷാജീവ്, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.വി. ബിനോയ് കുമാർ, പി.പി. ദിനേശൻ, ഇ.കെ. ശ്രീലേഷ് കുമാർ, വി.എസ്. സുദീപ്, കെ. പ്രശാകൻ തുടങ്ങിയവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.