പേരാമ്പ്ര: ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്ക് പെരുവണ്ണാമൂഴി റിസർവോയറിൽ ആരംഭിക്കുന്ന സോളാർ ബോട്ട് സർവിസ് ആരംഭിച്ചു. മലബാറിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ പെരുവണ്ണാമൂഴി റിസർവോയറിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്രകൾ ആസൂത്രണം ചെയ്യുന്നത്. പെരുവണ്ണാമൂഴിയുടെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കിയേക്കാവുന്ന പദ്ധതിയാണ് ഇത്.
കേരളത്തിൽ ആദ്യമായാണ് സഹകരണ ബാങ്ക് ടൂറിസം മേഖലയിൽ സോളാർ ബോട്ട് സർവിസ് ആരംഭിക്കുന്നത്. ബോട്ട് സർവിസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സിൽക്ക് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ എം. ശിവദാസൻ, സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ. രമേശൻ, ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് സെക്രട്ടറി, കെ.കെ. ബിന്ദു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.