പേരാമ്പ്ര: പിറന്നാളാഘോഷമല്ല രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ ചെറിയൊരു പങ്കുവഹിക്കുകയാണ് പ്രധാനമെന്ന് ഒമ്പതു വയസ്സുകാരൻ സെനിൻ ചിന്തിച്ചു.
തനിക്ക് ലഭിച്ച സ്കോളർഷിപ് തുകകൊണ്ട് ഒരുപാട് കാര്യം സാധിക്കാൻ ഏഴാം ക്ലാസുകാരി അനാമികക്കുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ആ സ്കോളർഷിപ് തുക നൽകിയത്.
ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ വേണ്ടി സ്വരൂപിച്ചുവെച്ച 650 രൂപയാണ് മൂന്നാം ക്ലാസുകാരനായ സെനിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. രക്ഷിതാക്കള്‍ കാണിച്ച മാതൃക പിന്തുടര്ന്നാണ് സെനിന് ഇത് ചെയ്തത്.
പേരാമ്പ്ര സ്വദേശികളായ റഫീക്കിേൻറയും ഷംനയുടേയും മകനും മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദിെൻറ പൗത്രനുമാണ് ഈ കൊച്ചു മിടുക്കൻ.
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്കോളര്‍ഷിപ് നേട്ടത്തിന് അര്‍ഹത നേടിയ അനാമിക ചന്ദ്രനാണ് 1000 രൂപ കാഷ് അവാര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. പേരാമ്പ്രയിലെ ചന്ദ്രന് - തങ്കം ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.