പേരാമ്പ്ര: നൊച്ചാട് മലയിൽ സുധീഷിന് കുരുത്തോല വെറുമൊരു പാഴ്വസ്തു അല്ല. അവന്റെ മനസ്സിൽ വിരിയുന്ന സുന്ദര രൂപങ്ങളുടെ സ്രഷ്ടാവാണ്. കുരുത്തോല കൊണ്ട് സുധീഷ് സൃഷ്ടിക്കുന്ന രൂപങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ദിവസം നടന്ന മാവിലംപാടി ക്ഷേത്രോത്സവത്തിന് അദ്ദേഹം കുരുത്തോലയിൽ തീർത്ത മയിലും ക്ഷേത്രക്കുളത്തിലെ വെള്ളത്തിനടിയിൽ സ്ഥാപിച്ച കുരുത്തോലയിൽ തീർത്ത ഓംകാരവും എല്ലാം നയന മനോഹരമായിരുന്നു. തെയ്യം കലയിലും നാടൻ പാട്ടിലും ചെണ്ടകൊട്ടിലും കാവടിയാട്ടത്തിലുമെല്ലാം വൈദഗ്ധ്യമുള്ള സുധീഷ് നിരവധി ക്ഷേത്രോത്സവങ്ങളിൽ തെയ്യം കെട്ടിയിട്ടുണ്ട്.
ഗുളികൻ, ഖണ്ഡകർണൻ തെയ്യമാണ് സുധീഷ് പ്രധാനമായും കെട്ടുന്നത്. നിരവധി വേദികളിൽ നാടൻ പാട്ട് അവതരിപ്പിച്ച ഇയാൾ പാലേരി ശ്രീ മുരുക കാവടിയാട്ട സംഘത്തിലെ അംഗമാണ്. തെയ്യത്തെ കുരുത്തോലകൊണ്ട് അണിയിച്ചൊരുക്കുന്നതും സുധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.