പേപ്പട്ടി വിദ്യാർഥിയേയും വളർത്തുമൃഗങ്ങളേയും കടിച്ചു

പേരാമ്പ്ര: ഹൈസ്കൂൾ പരിസരം, എരവട്ടൂർ, പാറപ്പുറം ഭാഗങ്ങളിൽ പേപ്പട്ടി വിദ്യാർഥിയെയും വളർത്തുമൃഗങ്ങളേയും കടിച്ചു. ഹൈസ്കൂളിനു സമീപത്തെ കൊല്ലിയിൽ റെജിയുടെ മകൾ അമയ റെജിക്കാണ് (17) ചൊവ്വാഴ്ച രാവിലെ കടിയേറ്റത്. മുറ്റമടിക്കുന്ന സമയത്താണ് പേപ്പട്ടി ഇരുകൈക്കും കടിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. പാറപ്പുറത്ത് കുറ്റിവയൽ ഫിറോസിന്റെ പശുവിനും എരവട്ടൂർ എരവട്ടൂർ വി.പി. ബാബുവിന്റെ താറാവിനും കടിയേറ്റു. നിരവധി തെരുവ് പട്ടികളേയും വളർത്തുമൃഗങ്ങളേയും പേപ്പട്ടി കടിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ വസ്ത്രം കടിച്ചുകീറി. കുതറി ഓടിയതുകൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ മുതൽ പേപ്പട്ടി പരാക്രമം തുടരുകയാണ്. പ്രദേശവാസികൾ ഭയപ്പാടിലാണ്. ചേർമലയിൽ വീട്ടുമുറ്റത്ത് നിന്ന് വിദ്യാർഥിനി പേപ്പട്ടിയുടെ ആക്രമണത്തിനിരയാവുകയും പൈതോത്ത്, പാറപ്പുറം തുടങ്ങിയ മേഖലകളിൽ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ ഭീതിപടർന്നിരിക്കുകയാണെന്ന് വാർഡ് അംഗം അർജുൻ കറ്റയാട്ട് പറഞ്ഞു.

ജനങ്ങൾക്ക് ഭീഷണിയായി പേപ്പട്ടികൾ വിലസുമ്പോൾ സർക്കാറും പ്രാദേശിക ഭരണകൂടങ്ങളും ഒഴിഞ്ഞുമാറുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - The dog bite-student and the pet animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.