പേരാമ്പ്ര: കൂത്താളി രണ്ടേ ആറില്‍ ഭീതി പരത്തിയ തെരുവുനായെ പന്തിരിക്കര കോക്കാട് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽനിന്ന് നാട്ടുകാർ പിടികൂടി. കൂത്താളിയിൽ നാലുപേര്‍ക്കും ചെമ്പ്രയിൽ ഒരു വിദ്യാർഥിക്കും തെരുവുനായുടെ കടിയേറ്റിരുന്നു. നായെ കണ്ടെത്താൻ കഴിയാഞ്ഞതോടെ കൂത്താളി പഞ്ചായത്തിലെ ആറ് സ്കൂളുകൾക്കും അംഗൻവാടികൾക്കും തിങ്കളാഴ്ച അവധി കൊടുത്തിരുന്നു.
തെരുവുനായെ ഭയന്ന് ആദ്യമായിരിക്കും പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി കൊടുക്കുന്നത്. അതിനിടെ, തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്ക് പന്തിരിക്കര കരിങ്കണ്ണിയിൽ സലാമിന് കടിയങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽനിന്ന് നായുടെ കടിയേറ്റു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കടിയങ്ങാട്, പന്തിരിക്കര പ്രദേശങ്ങളിൽനിന്ന് ഏഴ് തെരുവുനായ്ക്കളെ ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിലേക്ക് പിടിച്ചുകൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.