വീട്ടിൽ മാനിറച്ചി സൂക്ഷിച്ചയാൾ പിടിയിൽ

പേരാമ്പ്ര: വീട്ടിൽ മാനിറച്ചി സൂക്ഷിച്ച സീതപ്പാറ പഴയ പറമ്പിൽ ജോമോൻ എന്ന പി.ഡി. ജോസിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വീട്ടിൽ സൂക്ഷിച്ച അഞ്ച് കിലോഗ്രാം മലമാൻ ഇറച്ചിയും കസ്റ്റഡിയിലെടുത്തു.

പെരുവണ്ണാമൂഴി വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായും അവർക്കായ് അന്വേഷണം നടക്കുന്നതായും പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - The man who kept deer meat at home was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.