പേരാമ്പ്ര: ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിയുന്നതിന് മുമ്പുതന്നെ ശോച്യാവസ്ഥയിലായ പേരാമ്പ്ര മത്സ്യ മാർക്കറ്റ് നന്നാക്കണമെന്ന് പേരാമ്പ്ര ടൗൺ മത്സ്യവിതരണ തൊഴിലാളി യൂനിയൻ എസ്.ടി.യു ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. തറയിലെ ടൈൽസ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. മലിനജലം ഒഴുകിപ്പോകാൻ ഡ്രെയ്നേജ് സൗകര്യമില്ല.
കുടിവെള്ള സൗകര്യമില്ല. ശൗചാലയവും ഈ മാർക്കറ്റിനില്ലെന്ന് എസ്.ടി.യു ചൂണ്ടിക്കാട്ടി. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന മത്സ്യമാർക്കറ്റ് നവീകരിക്കാൻ അധികൃതർ തയാറാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കും.
ഇതുസംബന്ധിച്ച് വകുപ്പു മന്ത്രിമുതൽ പഞ്ചായത്ത് വകുപ്പ് അധികൃതർക്കുവരെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പരിഹാരവും കൈക്കൊള്ളാത്ത അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും എസ്.ടി.യു ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. എം.കെ.സി. കുട്ട്യാലി അധ്യക്ഷതവഹിച്ചു. ഇ. ഷാഹി, കെ.പി. റസാഖ്, സി.സി. അമ്മത്, കക്കാട്ട് റാഫി, എം.കെ. ഇബ്രാഹിം, മുബീസ് ചാലിൽ, കെ. കുഞ്ഞിമൊയ്തി, സി.കെ. നൗഫൽ, എൻ.എം. യൂസഫ്, ഇ.കെ. സലാം, കെ.കെ. ഫൈസൽ, കെ. മനാഫ്, കെ.എം. മുഹമ്മദ്, പി.വി. സലാം എന്നിവർ സംസാരിച്ചു.
മത്സ്യവിതരണ തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.കെ.സി. കുട്ട്യാലിക്ക് ഉപഹാരസമർപ്പണം നടത്തി. കെ.ടി. കുഞ്ഞമ്മത് സ്വാഗതവും കെ. സവാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.