പേരാമ്പ്ര: കരിങ്കൽ ഖനന ഭീഷണി നേരിടുന്ന ചെങ്ങോടുമലയെ സാക്ഷിനിർത്തിയായിരുന്നു അവർ അറിവിെൻറ ആദ്യക്ഷരം കുറിച്ചത്. ഹരിശ്രീയോടൊപ്പം ഇല, മരം, മല എന്നീ വാക്കുകളും എഴുത്തിനിരുത്തിയ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൽപകശ്ശേരി ജയരാജൻ അവരെക്കൊണ്ട് എഴുതിച്ചു.
ആദ്യക്ഷരത്തോടൊപ്പം പരിസ്ഥിതി സംരക്ഷണ ചിന്തയും കുരുന്നുകളുടെ മനസ്സിൽ പതിയുന്നതിന് ആ കുഞ്ഞുകൈകൾ ഫലവൃക്ഷത്തൈകളും നട്ടു. നരയംകുളം വെങ്ങിലോട്ട് വിജീഷ് -മിഥുഷ ദമ്പതികളുടെ മകൻ ആദിദേവ്, പാവുക്കണ്ടി അനീഷ് -അതുല്യ ദമ്പതികളുടെ മകൾ അഭിരാമി, മന്ദങ്കാവ് ചിറയൻകുഴിയിൽ മീത്തൽ റിനീഷ് -ബിജിന ദമ്പതികളുടെ മകൾ ഋഗ്വേദ എന്നിവരെയാണ് എഴുത്തിനിരുത്തിയത്. കോവിഡ് കാരണം ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ഇല്ലായിരുന്നു. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെക്കൊണ്ട് പലരും വീടുകളിലാണ് ആദ്യക്ഷരം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.