പേരാമ്പ്ര: ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കടിയങ്ങാട് പാലത്തിനു സമീപം ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനുമുകളിലും രണ്ടു ബൈക്കുകളിലും മരം വീണു. പരിക്കേറ്റ ബൈക്ക് യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്നും കുറ്റ്യാടിക്ക് വരുകയായിരുന്ന അജ്വ ബസിനു മുകളിലാണ് മരം വീണത്. നാട്ടുകാരും പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് മരംമുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ആവളയും പള്ളിയത്തും റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. കൈതക്കലിൽ വീടിനു മുകളിൽ മരം വീണ് വീട് തകർന്നു. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നൊച്ചാട് വ്യാപക കൃഷിനാശം
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 13, 14, 15 വാർഡുകളിൽ ശനിയാഴ്ച ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. തട്ടാൻ തോട്ടത്തിൽ കരീമിെൻറയും, ആലയാട്ട് അഷ്റഫിെൻറയും പറമ്പിലെ തെങ്ങുകൾ, മാപ്പറ്റ ബഷീറിെൻറ കപ്പ, ചാത്തോത്ത് താഴ പോടിയത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്ന കാരശ്ശേരി സ്വദേശി ആലിക്കുട്ടി ഹാജിയുടെ 750 ഓളം വാഴകൾ എന്നിവ നശിച്ചു. ഹെൽത്ത് സെൻറർ ഭാഗത്ത് അനവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.