പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യു.ഡി.എഫ് അംഗങ്ങളിൽ മൂന്നു പേർ ജാമ്യമില്ലാ വകുപ്പിൽ പ്രതിയായവർ. ഇവർ സത്യപ്രതിജ്ഞക്ക് വന്നാൽ അറസ്റ്റ് ചെയ്യാൻ പൊലീസും പഞ്ചായത്തോഫിസിലെത്തി. അറസ്റ്റ് ഭയന്ന് കോടതി ഉത്തരവുമായി സത്യപ്രതിജ്ഞക്ക് എത്തിയത് വൈകീട്ട് മൂന്നു മണിക്ക്.
എന്നാൽ, സത്യപ്രതിജ്ഞ ചെയ്യാൻ ചട്ടം അനുവദിക്കില്ലെന്ന് വരണാധികാരി വ്യക്തമാക്കിയതോടെ അധികാരമേൽക്കാതെ യു.ഡി.എഫ് അംഗങ്ങൾ മടങ്ങി. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.കെ. രാഗേഷ്, യു.സി. അനീഫ, അര്ജ്ജുന് കറ്റയാട്ട് എന്നിവരുടെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതില്‍ പി.കെ. രാഗേഷ്, യു.സി. അനീഫ എന്നിവരെ ചൊവ്വാഴ്ച കാലത്ത് 11 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തവരുമായി രണ്ടു വനിത അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്നുമണിയോടെ പഞ്ചായത്ത് ഓഫിസില്‍ എത്തുകയായിരുന്നു. എന്നാല്‍, സത്യപ്രതിജ്ഞയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും അതിനാല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യല്‍ സാധ്യമല്ലെന്നും അധികൃതര്‍ അറിയിച്ചതോടെ യു.ഡി.എഫ് അംഗങ്ങളും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും സി.പി.എമ്മും വരണാധികാരിയും തമ്മിലുള്ള ഒത്തുകളിയാണ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്തതിെൻറ പിന്നിലെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍, ചട്ടം 152 പ്രകാരം മാത്രമുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ആദ്യ ഭരണസമിതി യോഗത്തിനുശേഷം അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യണമെങ്കില്‍ ചട്ടം 152- 3 പ്രകാരം പ്രസിഡൻറ് തെരഞ്ഞെടുപ്പിനുശേഷം പ്രസിഡൻറിന് മുമ്പാകെ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവാദമുള്ളൂവെന്നും അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി ഒ. മനോജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.