പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിലെ റബർ മരങ്ങൾ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നു. നിത്യേന നിരവധി മരങ്ങളാണ് കാട്ടാനകൾ കൂട്ടമായെത്തി നശിപ്പിക്കുന്നത്. റബർ മരങ്ങളുടെ തോൽ പൊളിച്ചെടുക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികൾക്കും വലിയ ഭീഷണിയാണ് കാട്ടാനകൾ.
പുലർച്ചെ റബർ വെട്ടാനെത്തുന്ന തൊഴിലാളികൾ പലപ്പോഴും തലനാരിഴക്കാണ് കാട്ടാനകളുടെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നത്. കാട്ടാനകൾ എസ്റ്റേറ്റിൽ കടക്കുന്നത് തടയാൻ ഫലപ്രദമായ ഒരു നടപടിയും മാനേജ്മെന്റിന്റെ ഭാഗത്തും നിന്നും ഉണ്ടാവുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. മുമ്പ് ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് പിൻവലിച്ചിരിക്കുകയാണ്.
കാട്ടാനകൾ എസ്റ്റേറ്റിലൂടെ ഇങ്ങനെ മേഞ്ഞാൽ സമീപ ഭാവിയിൽ തന്നെ എസ്റ്റേറ്റിൽ നിന്ന് റബർ മരങ്ങൾ അപ്രത്യക്ഷമാകുമെന്ന് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.