കോഴിക്കോട്: പൂഞ്ഞാറിൽ വൈദികന് നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും പ്രസ്തുത വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ചെയ്ത കുറ്റകൃത്യം മാത്രം നോക്കി കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം കുറ്റവാളികളുടെ മതം തിരിച്ച് കണക്കെടുക്കുന്നതും ചർച്ചയാക്കുന്നതും നാടിന്റെ മതേതര സ്വഭാവത്തിന് യോജിച്ചതല്ല. പ്രസ്തുത സംഭവത്തിൽ വിവിധ മതവിഭാഗങ്ങളിൽപെട്ട വിദ്യാർഥികളുൾപ്പെടെയുള്ളവർ പ്രതികളായിട്ടുണ്ടെന്നിരിക്കെ ഒരു സമുദായത്തെ മാത്രം പേരെടുത്ത് പരാമർശിക്കാനിടയായത് മുസ്ലിം വിദ്വേഷം പേറുന്ന ചിലർ കൈമാറുന്ന തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണോ എന്ന് പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.