രാമനാട്ടുകര: രണ്ടു മാസമായി അപകടങ്ങൾ വിട്ടൊഴിഞ്ഞ് രാമനാട്ടുകര. പൊലീസിന്റെ ശാസ്ത്രീയ ട്രാഫിക് പരിഷ്കാര നടപടികൾക്ക് ബിഗ് സല്യൂട്ട്. വിശാല കാഴ്ചപ്പാടോടെ പൊലീസ് കൈക്കൊണ്ട ട്രാഫിക് സംവിധാനമാണ് അപകടങ്ങൾക്ക് തടയിട്ടത്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചും കാൽനടക്കാരെ ഇടിച്ചുവീഴ്ത്തിയും ദിനംപ്രതി രക്തമൊഴുകിയിരുന്ന ജങ്ഷനിൽ വാഹനങ്ങൾക്ക് ചീറിപ്പായാൻ അവസരം കൊടുക്കാത്ത വിധത്തിലാണ് ഇവിടെ പരിഷ്കാരം ഏർപ്പെടുത്തിയത്.
കൊണ്ടോട്ടി റോഡിൽ നിന്ന് തൃശൂർ റോഡിലേക്ക് വാഹനങ്ങൾ പെട്ടെന്ന് തിരിയുമ്പോഴായിരുന്നു കൂടുതലും അപകടങ്ങൾ സംഭവിച്ചിരുന്നത്. ഇവിടെയാണ് പരിഷ്കാരം ഏറെ പ്രയോജനപ്പെട്ടത്. കൊണ്ടോട്ടി റോഡിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് കയറണമെങ്കിൽ മുന്നോട്ടുപോയി യൂ ടേൺ വഴി തിരിയണം. ദേശീയപാത സേഫ്റ്റി ഡിസൈനിൽ നിന്ന് അനുമതി ലഭിക്കുന്ന പക്ഷം കോൺക്രീറ്റ് നിർമിത സ്ഥിരം ഡിവൈഡർ ഇവിടെ സ്ഥാപിക്കും.
പാറമ്മൽ ജങ്ഷനിലും പൊലീസ് ഗതാഗത തടസ്സവും അപകടങ്ങളും ഒഴിക്കാൻ നടപടി തുടങ്ങി. ഔട്ട് പോസ്റ്റ് എസ്.ഐ എം. രാജശേഖരന്റെ നിർദേശാനുസരണം നഗരസഭ ഓഫിസിന് തെക്കുഭാഗത്ത് സ്ഥിരം ബസ് സ്റ്റോപ്പ് നിർമിക്കാൻ നഗരസഭക്ക് പദ്ധതിയുണ്ട്.
ഏറെ വൈകാതെ ഇത് പ്രാവർത്തികമാകും. ബസ് സ്റ്റോപ്പിനായി കണ്ടെത്തിയ ഭാഗത്തേക്ക് ബസുകൾ മാറ്റിനിർത്താൻ ആവശ്യപ്പെട്ടിട്ടും തയാറാവാത്ത ബസുകാർക്കെതിരെ നിരന്തരം പൊലീസ് കേസെടുക്കുന്നുണ്ട്. പിഴ ട്രാഫിക്ക് സ്റ്റേഷനിൽ അടക്കാനാണ് നിർദേശം നൽപൊലീസിന്റെ ട്രാഫിക് പരിഷ്കരണം വിജയം; അപകടമൊഴിഞ്ഞ് രാമനാട്ടുകരകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.