കോഴിക്കോട്: സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ ഇപ്പോൾ പിണറായി ബ്യൂറോ ആയിരിക്കുകയാണെന്നും പിണറായിയുടെ ഏകാധിപത്യമാണ് കേരളത്തിൽ നടക്കുന്നതെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു. എൽ.ഡി.എഫ് സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ യു.ഡി.എഫ് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരനായ രാജാവിന് വ്യാജ പ്രജകളാണെന്നും എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ പരാമർശിച്ച് അദ്ദേഹം പരിഹസിച്ചു. നിരവധി ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രിക്കെതിരെ ഇ.ഡി അന്വേഷണം നടത്താത്തത് നരേന്ദ്ര മോദി സർക്കാറുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി.ടി. സക്കീർ ഹുസൈൻ, അഡ്വ. ടി. മനോജ്കുമാർ, കെ. മൊയ്തീൻ കോയ, എൻ. നാരായണൻ കുട്ടി, വി.സി. ചാണ്ടി, ജയരാജ് മൂടാടി, പി. സക്കീർ, ഹാഷിം മനോളി, എസ്.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.