കോഴിക്കോട്: മുസ്ലിം ന്യൂനപക്ഷം, മറ്റ് പിന്നാക്കക്കാർക്കും അവശ വിഭാഗത്തിനുമൊപ്പം ഒരു ലീഡർഷിപ്പിന്റെ കീഴിൽ ഒരുപാട് പ്രതിബന്ധങ്ങൾ മറികടന്നിട്ടുണ്ടെന്നും അത് ബാഫഖി തങ്ങൾ തൊട്ടുള്ളതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.
സമസ്തയുമായുള്ള ലീഗിന്റെ ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു പരാമർശം. നേതൃത്വവുമായുള്ള ആ ഐക്യദാർഢ്യത്തിന് ഒരു മുറിവും വരുത്തരുതെന്ന വികാരമാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കാണുന്നത്. ഐക്യമെന്ന വൻ മതിലാണ് മതേതര കാഴ്ചപ്പാടിലൂടെ ഇപ്പോൾ ഫലമുണ്ടാക്കുന്നത്. ആ കെട്ടുറപ്പ് നിലനിർത്തണമെന്നാഗ്രഹിക്കുന്നവരാണ് കടപ്പുറത്തെ ജനസമുദ്രം. നല്ലത് ചിന്തിക്കുന്ന എല്ലാവരുടെയും പിന്തുണ ഇതിനുണ്ട്. റാലിക്ക് ഫലസ്തീൻ മോചനം മാത്രമേ ലക്ഷ്യമായുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരാഴ്ചകൊണ്ട് വിളിച്ചുചേർത്ത റാലിയിലെ വൻ ജനക്കൂട്ടം പാണക്കാട് തങ്ങളുടെ നേതൃത്വത്തിനുള്ള ആധികാരികത തള്ളാൻ ആർക്കുമാകില്ലെന്ന് തെളിയിക്കുന്നതായി സ്വാഗതപ്രസംഗത്തിൽ പി.എം.എ. സലാമും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ ഹമീദലി ശിഹാബ് തങ്ങൾ, നാസർ ഫൈസി കൂടത്തായ് എന്നിവരും വേദിയിലുണ്ടായിരുന്നു. ഇരുവർക്കും പി.എം.എ സലാം സ്വാഗതം പറഞ്ഞപ്പോൾ വൻ കൈയടിയും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.