കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിറ്റു വന്ന മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി . കമാലുദ്ദീൻ (45), മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ എൻ. ആഷിക്ക് (25) എന്നിവരെ നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മാറാട് പൊലീസും ചേർന്ന് പിടികൂടി. 60 ഗ്രാം ബ്രൗൺ ഷുഗറുമായാണ് ഇരുവരും അറസ്റ്റിലായത്.
പിടികൂടിയ ലഹരിമരുന്നിന് ചില്ലറ വിപണിയിൽ നാല് ലക്ഷത്തോളം രൂപ വരും. ഇവർ ലഹരിക്ക് അടിമകളും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണെന്നും പൊലീസ് പറഞ്ഞു. മാറാട് സ്റ്റേഷനിലെ എസ്.ഐ മാരായ വിനോദ്, അജിത്ത്, അബ്ബാസ്, എ.എസ്.ഐ ഷാജു, ഷനോദ് കുമാർ , ഗിരീഷ് , എ.എസ്.ഐ ബൈജു, ഷിബില, സുനേന എന്നിവരും നാർകോട്ടിക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, ആന്റി നാർകോട്ടിക് ഷാഡോസും നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.