കോഴിക്കോട്: നമ്പർേപ്ലറ്റ് മാറ്റിയ മോട്ടോർ ബൈക്കിൽ നഗരത്തിൽ കറങ്ങി കവർച്ച നടത്തുന്ന കല്ലായി സ്വദേശി കെ.എം. ഹംറാസിനെ (19) അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലീസ് കവർച്ച കേസിലെ പ്രതിയെ പിടികൂടിയത്. ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആൾസഞ്ചാരമില്ലാത്ത റോഡിൽ വണ്ടി നിർത്തി ഇയാൾ നടന്നുപോകുന്ന കുട്ടിയോട് നടക്കാവ് ഭാഗത്തേക്കുള്ള വഴി ചോദിച്ചിരുന്നു. പിന്നീട് തിരിച്ചുവന്ന് കുട്ടിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത് നമ്പർ േപ്ലറ്റ് മാറ്റിയ ബൈക്കിൽ കടന്ന് കളയുകയായിരുന്നു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി, ബിനു മോഹൻ, എ.എസ്.ഐ ശശികുമാർ പി.കെ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി.കെ. ലെനീഷ്, വി.കെ. ജിത്തു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.