മോട്ടോർ സൈക്കിളിൽ കറങ്ങി കവർച്ച നടത്തുന്നയാൾ പിടിയിൽ
text_fieldsകോഴിക്കോട്: നമ്പർേപ്ലറ്റ് മാറ്റിയ മോട്ടോർ ബൈക്കിൽ നഗരത്തിൽ കറങ്ങി കവർച്ച നടത്തുന്ന കല്ലായി സ്വദേശി കെ.എം. ഹംറാസിനെ (19) അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലീസ് കവർച്ച കേസിലെ പ്രതിയെ പിടികൂടിയത്. ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആൾസഞ്ചാരമില്ലാത്ത റോഡിൽ വണ്ടി നിർത്തി ഇയാൾ നടന്നുപോകുന്ന കുട്ടിയോട് നടക്കാവ് ഭാഗത്തേക്കുള്ള വഴി ചോദിച്ചിരുന്നു. പിന്നീട് തിരിച്ചുവന്ന് കുട്ടിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത് നമ്പർ േപ്ലറ്റ് മാറ്റിയ ബൈക്കിൽ കടന്ന് കളയുകയായിരുന്നു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി, ബിനു മോഹൻ, എ.എസ്.ഐ ശശികുമാർ പി.കെ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി.കെ. ലെനീഷ്, വി.കെ. ജിത്തു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.