കൊയിലാണ്ടി: മേഖലയിൽ കടലാക്രമണം തുടരുന്നു. മഴ ശക്തിപ്രാപിച്ചതോടെയാണ് കടൽ പ്രക്ഷുബ്ധമായത്. വലിയ മങ്ങാട്, ചെറിയമങ്ങാട്, വളപ്പിൽ ഭാഗങ്ങളിലാണ് കടലാക്രമണം ശക്തം. ഈ ഭാഗങ്ങളിൽ കടൽഭിത്തികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷകാലത്തും ഏറെ നഷ്ടം ഈ ഭാഗത്ത് സംഭവിച്ചിരുന്നു. വളപ്പിൽ ഭാഗത്ത് റോഡ് വശം കോൺക്രീറ്റ് ചെയ്തിടത്ത് വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞ ദിവസം കടൽക്ഷോഭത്തിൽ കുടുങ്ങി തോണി മറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.