രണ്ടാം ക്ലാസ് വിദ്യാർഥി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു

വെ​ള്ളി​മാ​ട്കു​ന്ന്: ജെ.​ഡി.​ടി ഇ​സ്‍ലാം എ​ൽ.​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​മാ​ൻ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. കു​രു​വ​ട്ടൂ​ർ ചെ​റു​വ​റ്റ സ്വ​ദേ​ശി​ക​ളാ​യ മ​ൻ​സൂ​ർ-​സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​മാ​ൻ ക​ഴി​ഞ്ഞ ആ​റു മാ​സ​ക്കാ​ല​മാ​യി ലു​ക്കീ​മി​യ ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കീ​മോ​തെ​റ​പ്പി ചി​കി​ത്സ​യി​ലാ​ണ്.

രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക​ണ​മെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഈ ​സം​വി​ധാ​നം നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മ​ല്ല. 15 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഇ​വി​ടെ ഈ ​സം​വി​ധാ​ന​മു​ള്ളൂ​വെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 30 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച ഓ​ട്ടോ ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വി​ന് ഭാ​രി​ച്ച തു​ക ക​ണ്ടെ​ത്താ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി മു​ഹ​മ്മ​ദ് അ​മാ​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ൻ​സൂ​ർ സി.​കെ., അ​ക്കൗ​ണ്ട് ന​മ്പ​ർ: 5010 05739 80300, ഐ.​എ​ഫ്.​എ​സ്.​ഇ ​കോ​ഡ്: HDFC 0001255, എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക്, മ​ജ​സ്റ്റി​ക്ക് സെ​ന്റ​ർ ബ്രാ​ഞ്ച്, കോ​ഴി​ക്കോ​ട്. ചെ​യ​ർ​മാ​ൻ: അ​ക്കി​നാ​രി മു​ഹ​മ്മ​ദ് -9447 338 507, ക​ൺ​വീ​ന​ർ -ഷാ​ജി​കു​മാ​ർ 9447 195 505

Tags:    
News Summary - second standard student is seeking treatment for a bone marrow transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.