കടലുണ്ടി: 12 മിനിറ്റിനുള്ളിൽ മെഹന്ദി ഉപയോഗിച്ച് ഏഴ് ലോകാത്ഭുതങ്ങൾ വരച്ച് റെക്കോഡ് നേടി കടലുണ്ടി സ്വദേശി എ.വി. ആദിത്യ. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലുമാണ് ആദിത്യ ഇടം നേടിയത്.
പരിശീലനം സിദ്ധിച്ച കലാകാരിയല്ലെങ്കിലും കുട്ടിക്കാലം മുതൽ ചിത്രരചന ഇഷ്ടപ്പെടുകയും നൂറുകണക്കിന് ചിത്രങ്ങൾ വരക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുടെ കൈപ്പത്തിയിൽ മെഹന്ദി ഡിസൈനിങ് ആരംഭിച്ച് വരുമാന മാർഗമാക്കി. സുഹൃത്തുക്കളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് അപേക്ഷിക്കാൻ ആദിത്യയെ പ്രേരിപ്പിച്ചത്. ആളുകളുടെ പേരുകൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നത് വിജയകരമായി പരീക്ഷിച്ചു.
ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിന് തയാറെടുക്കുകയാണ് ആദിത്യ. എല്ലാ വിജയങ്ങളും കൈവരിക്കാൻ ഭർത്താവ് നിതിനും പിന്തുണ നൽകുന്നു. ജനുവരി ഒന്നിന് കോഴിക്കോട് മണ്ണൂർ വളവിൽ ആദിത്യയുടെ ഗിന്നസ് റെക്കോഡ്സ് ദൗത്യം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.