കോഴിക്കോട്: മാനാഞ്ചിറക്ക് സമീപം സ്കൂൾ വിട്ട് ബസ് കാത്തിരുന്ന ഒമ്പതു വയസ്സുള്ള വിദ്യാർഥിനിയെ പിതാവിന്റെ അടുത്തെത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് കൊല്ലം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ.
ചേവായൂർ മണക്കാട്ട് പൊയിലിൽ മുരളീധരനാണ് (51) കോഴിക്കോട് അതിവേഗ കോടതി (പോക്സോ) പ്രത്യേക ജഡ്ജ് രാജീവ് ജയരാജ് ശിക്ഷ വിധിച്ചത്. പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നും ഇതിന് ലീഗൽ സർവിസസ് അതോറിറ്റി മുൻകൈയെടുക്കണമെന്നും വിധിയിലുണ്ട്. 2020 ജനുവരിയിൽ കസബ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാനാഞ്ചിറനിന്ന് കൂടെ കൂട്ടി ശ്രീകണ്ഠേശ്വര ക്ഷേത്രപരിസരത്തുവച്ച് പീഡിപ്പിച്ചതായാണ് കേസ്.
ലൈംഗികാക്രമണത്തിന് രണ്ട് വകുപ്പിലായി ഏഴ് വർഷവും മൂന്ന് വർഷവും കഠിന തടവ് അനുഭവിക്കണം. യഥാക്രമം 50,000 രൂപയും 30,000 രൂപയും പിഴയുമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കഠിന തടവും 50,000 രൂപയും പിഴയും വേറെയും വിധിച്ചു. എന്നാൽ, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എൻ. രഞ്ജിത് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.