കോഴിക്കോട്: ലുക്കീമിയ ബാധിച്ച ആറു വയസ്സുകാരൻ ചികിത്സസഹായം തേടുന്നു. ഫറോക്ക് നഗരസഭയിലെ പുറ്റെക്കാട് കലംകൊള്ളിപ്പടന്ന മാട്ടുപുറത്ത് പ്രകാശൻ-കനകലത ദമ്പതികളുടെ മകൻ അനുനന്ദാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.
ലുക്കീമിയ ബാധിച്ച് അഞ്ചു മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ പ്രകാശൻ ജോലിക്കുപോലും പോകാതെ മകനൊപ്പമാണ്. അഞ്ചു മാസത്തെ ചികിത്സയിലും അസുഖം ഭേദമായിട്ടില്ല. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് 35 ലക്ഷം ചെലവ് വരും. നിർധന കുടുംബത്തിന് ഈ ചെലവ് താങ്ങാനാവില്ല. ചികിത്സക്ക് ധനസഹായം സ്വരൂപിക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കൗൺസിലർമാരായ കെ. ദീപിക ചെയർമാനും കെ. വിനോദ് കുമാർ ജനറൽ കൺവീനറുമായ കമ്മിറ്റി രൂപവത്കരിച്ചു.
കമ്മിറ്റിയുടെ പേരിൽ 40627101063963 നമ്പറായി കേരള ഗ്രാമീൺ ബാങ്കിന്റെ ഫറോക്ക് ചുങ്കം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: KLGB0040627. ഫോൺ: 9947453566.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.