കോഴിക്കോട്: ജില്ലയിൽ എൽ.ഡി.എഫ് ചെറുകക്ഷികളെ ഒതുക്കുന്നതായി പരാതി. എൽ.ജെ.ഡി, കേരള കോൺഗ്രസ് മാണി വിഭാഗങ്ങൾ മുന്നണിയിലെത്തിയതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളുടെ സീറ്റിൽ വലിയ വെട്ടിക്കുറവായിരുന്നു സി.പി.എം വരുത്തിയത്.
സി.പി.ഐയെ ഒഴിച്ചുനിർത്തി മറ്റുള്ള കക്ഷികളുടെ സീറ്റുകൾ പിടിച്ചെടുത്തതിൽ വലിയ നഷ്ടം ജനതാദളിനായിരുന്നു. വിജയപ്രതീക്ഷിയുള്ള സീറ്റുകളൊന്നും ലഭിക്കാത്തതോടെ ജനതാദൾ സ്വന്തം നിലക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കം നടത്തിയതോെടയാണ് അനുരഞ്ജന ചർച്ചകൾതന്നെ സി.പി.എം ആരംഭിച്ചിരുന്നത്.
തെരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മിന് തനിച്ച് കോർപറേഷനിൽ ഉൾപ്പെടെ വ്യക്തമായ മേൽക്കൈയാണ് ലഭിച്ചത്. ഇതോടെ സ്ഥിരംസമിതി അധ്യക്ഷ പദവികളിൽനിന്ന് മറ്റ് പാർട്ടികളെ മാറ്റി നിർത്തുന്ന സമീപനം സ്വീകരിച്ചതാണ് മുറുമുറുപ്പിനും പ്രതിഷേധത്തിനും ഇടയാക്കുന്നത്. കഴിഞ്ഞ തവണ കോർപറേഷനിൽ എൻ.സി.പിക്ക് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പദവിയും സി.പി.ഐക്ക് നികുതി അപ്പീൽ ചെയർമാൻ പദവിയും അനുവദിച്ചിരുന്നു.
എന്നാൽ, ഇത്തവണ സി.പി.ഐക്ക് മാത്രമാണ് െചയർമാൻ പദവിയുള്ളത്. എൻ.സി.പിയെ തഴഞ്ഞു. ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരംഗമുള്ള എൻ.സി.പിക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പദവിയും സി.പി.ഐക്ക് ൈവസ് പ്രസിഡൻറ് പദവിയും നൽകിയിരുന്നു.
ഇത്തവണ എൻ.സി.പിക്ക് സ്ഥാനമാനമില്ല. സി.പി.െഎക്കും എൽ.ജെ.ഡിക്കും രണ്ടരവർഷം വീതം വൈസ്പ്രസിഡൻറ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പദവിയും നൽകാനാണ് ധാരണയായത്. അവഗണനക്കെതിരായ മുറുമുറുപ്പ് െചറുകക്ഷികൾ പരസ്യപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.