സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് ഘോഷയാത്രയായി കൊല്ലത്തേക്കു കൊണ്ടുപോകാൻ മേയർ ബീന ഫിലിപ്പിൽനിന്നു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയന്റ് കമീഷണർ ഗിരീഷ് ചോലയിൽ ഏറ്റുവാങ്ങിയപ്പോൾ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ തുടങ്ങിയവർ സമീപം.

‘കൊല്ലം കണ്ട് കോഴിക്കോട്ടേക്ക് വരാട്ടോ...’

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ സ്വ​ർ​ണ ക​പ്പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​നി​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി കൊ​ല്ല​ത്തേ​ക്ക്. കൊ​ല്ല​ത്ത് വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​വ​ർ​ഷ​ത്തെ സ്കൂ​ൾ ക​ലോ​ത്സ​വം തു​ട​ങ്ങു​ന്ന​ത്. ക​പ്പ് കോ​ഴി​ക്കോ​​ട്ടേ​ക്കു​ത​ന്നെ തി​രി​ച്ചു​വ​ര​ട്ടെ​യെ​ന്ന് കൈ​മാ​റ്റ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ ആ​ശം​സി​ച്ചു. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രീ​ക്ഷ വി​ഭാ​ഗം ജോ. ​ക​മീ​ഷ​ണ​റാ​യ ഗി​രീ​ഷ് ചോ​ല​യി​ലി​ന് സ്വ​ർ​ണ​ക്ക​പ്പ് കൈ​മാ​റി.

പി. ​ഗ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ മ​നോ​ജ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ർ.​ടി.​ഡി സ​ന്തോ​ഷ് കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​യു.​കെ അ​ബ്ദു​ൽ നാ​സ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു​വ​ജ​നോ​ത്സ​വ​ത്തി​ന് മാ​റ്റു​ര​ച്ച ക​ലാ​പ്ര​തി​ഭ​ക​ളും എ​സ്.​പി.​സി, എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​രും പ​ങ്കെ​ടു​ത്തു. 20 ത​വ​ണ കി​രീ​ടം ചൂ​ടു​ന്ന ഏ​ക ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്. തി​രു​വ​ന​ന്ത​പു​രം 17 ത​വ​ണ​യാ​ണ് നേ​ടി​യ​ത്. 1987ൽ ​കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വം മു​ത​ലാ​ണ് ക​ലോ​ത്സ​വ വി​ജ​യി​ക​ളാ​കു​ന്ന ജി​ല്ല ടീ​മി​ന് 117.5 പ​വ​ൻ സ്വ​ർ​ണ​ക്ക​പ്പ് ന​ൽ​കു​ന്ന​ത്. 

അ​തി​ർ​ത്തി​യി​ൽ യാ​ത്ര​യ​യ​പ്പ്

രാ​മ​നാ​ട്ടു​ക​ര: സ്കൂ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന സ്വ​ർ​ണ ക​പ്പ് ഘോ​ഷ​യാ​ത്ര​ക്ക് ജി​ല്ല അ​തി​ർ​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര ഗ​വ. എ.​യു.​പി. സ്കൂ​ളി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ സി. ​മ​നോ​ജ് കു​മാ​ർ, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള അ​ഷ്റ​ഫ് പെ​രു​മ്പ​ള്ളി​ക്ക് സ്വ​ർ​ണ​ക​പ്പ് കൈ​മാ​റി.

രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. അ​ബ്ദു​ൽ ല​ത്തീ​ഫ്, പ​രീ​ക്ഷാ​ഭ​വ​ൻ ജോ. ​ക​മീ​ഷ​ണ​ർ ഡോ. ​ഗി​രീ​ഷ് ചോ​ല​യി​ൽ, ആ​ർ.​ഡി.​ഡി. ഡോ. ​എം. സ​ന്തോ​ഷ് കു​മാ​ർ, ഫ​റോ​ക്ക് എ.​ഇ.​ഒ എം.​ടി. കു​ഞ്ഞി​മൊ​യ്തീ​ൻ കു​ട്ടി, കൊ​ണ്ടോ​ട്ടി എ.​ഇ.​ഒ ഷൈ​നി ഓ​മ​ന, എം. ​ജ​യ​രാ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ​ഫോ​റം ക​ൺ​വീ​ന​ർ കെ.​എം. മു​ഹ​മ്മ​ദ് കു​ട്ടി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം. ​പ​വി​ത്ര​ൻ, മാ​നേ​ജ​ർ പി. ​സ​ത്യ​കു​മാ​ർ, ടി.​പി. ശ​ശി​ധ​ര​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ. ​ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - State Kalolsavam; Gold cup was taken to Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.