‘കൊല്ലം കണ്ട് കോഴിക്കോട്ടേക്ക് വരാട്ടോ...’
text_fieldsകോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് കോഴിക്കോട് ജില്ലയിൽനിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. കൊല്ലത്ത് വ്യാഴാഴ്ചയാണ് ഈ വർഷത്തെ സ്കൂൾ കലോത്സവം തുടങ്ങുന്നത്. കപ്പ് കോഴിക്കോട്ടേക്കുതന്നെ തിരിച്ചുവരട്ടെയെന്ന് കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഡോ. ബീന ഫിലിപ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ വിഭാഗം ജോ. കമീഷണറായ ഗിരീഷ് ചോലയിലിന് സ്വർണക്കപ്പ് കൈമാറി.
പി. ഗവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. ആർ.ടി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ അബ്ദുൽ നാസർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യുവജനോത്സവത്തിന് മാറ്റുരച്ച കലാപ്രതിഭകളും എസ്.പി.സി, എൻ.എസ്.എസ് വളന്റിയർമാരും പങ്കെടുത്തു. 20 തവണ കിരീടം ചൂടുന്ന ഏക ജില്ലയാണ് കോഴിക്കോട്. തിരുവനന്തപുരം 17 തവണയാണ് നേടിയത്. 1987ൽ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവം മുതലാണ് കലോത്സവ വിജയികളാകുന്ന ജില്ല ടീമിന് 117.5 പവൻ സ്വർണക്കപ്പ് നൽകുന്നത്.
അതിർത്തിയിൽ യാത്രയയപ്പ്
രാമനാട്ടുകര: സ്കൂൾ കലോത്സവ നഗരിയിലേക്ക് കൊണ്ടുപോകുന്ന സ്വർണ കപ്പ് ഘോഷയാത്രക്ക് ജില്ല അതിർത്തിയായ രാമനാട്ടുകര ഗവ. എ.യു.പി. സ്കൂളിൽ യാത്രയയപ്പ് നൽകി. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള അഷ്റഫ് പെരുമ്പള്ളിക്ക് സ്വർണകപ്പ് കൈമാറി.
രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ്, സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ലത്തീഫ്, പരീക്ഷാഭവൻ ജോ. കമീഷണർ ഡോ. ഗിരീഷ് ചോലയിൽ, ആർ.ഡി.ഡി. ഡോ. എം. സന്തോഷ് കുമാർ, ഫറോക്ക് എ.ഇ.ഒ എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി, കൊണ്ടോട്ടി എ.ഇ.ഒ ഷൈനി ഓമന, എം. ജയരാജ്, ഹെഡ്മാസ്റ്റർഫോറം കൺവീനർ കെ.എം. മുഹമ്മദ് കുട്ടി, സ്കൂൾ ഹെഡ്മാസ്റ്റർ എം. പവിത്രൻ, മാനേജർ പി. സത്യകുമാർ, ടി.പി. ശശിധരൻ, പി.ടി.എ പ്രസിഡന്റ് കെ. ജമാലുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.