അജിത്ത് വർഗീസ്

സ്​റ്റേഷനറി കടയിൽ മോഷണം: ഒരാൾകൂടി അറസ്​റ്റിൽ

കോഴിക്കോട്​: രണ്ടാംഗേറ്റിന്​ സമീപത്തെ വെങ്കിടേഷ്​ സ്​റ്റേഷനറി കടയിൽ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട്​ ഒരാൾകൂടി അറസ്​റ്റിൽ. ബാലു​േ​​ശ്ശരി പാത്തിപ്പാറ മുക്കിൽ മച്ചാനിക്കൽ അജിത്ത് വർഗീസിനെയാണ്​(19) കസബ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

പ്രതികളിൽ പാതിരപ്പറ്റ കൽപ്പത്തുമ്മൽ അൽത്താഫ്​ (33), അരക്കിണർ പുതുക്കുടൻ ഷാനിൽ (25) എന്നിവരെ എയർ പിസ്​റ്റളുമായി കഴിഞ്ഞ ദിവസം ടൗൺ പൊലീസ്​ അറസ്​റ്റുചെയ്​തിരുന്നു. ഇവരുടെ മൊഴിയു​െട അടിസ്​ഥാനത്തിലാണ്​ അജിത്തിനെ അറസ്​റ്റ്​ ചെയ്​തത്​. ​കട കുത്തിത്തുറന്ന മോഷ്​ടാക്കൾ ഓണം ബംബർ ലോട്ടറി ടിക്കറ്റുകളും 6000 രൂപയും സിഗരറ്റുമാണ്​ കവർന്നത്​. നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിനെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ്​ ​െപാലീസ്​ തിരിച്ചറിഞ്ഞത്​.

ആളെ തിരിച്ചറിയാതിരിക്കാൻ കൂളിങ്​ ഗ്ലാസ്​ ധരിച്ചെങ്കിലും അൽത്താഫി​െൻറ നടത്തത്തി​െൻറ രീതി അറിയുന്നതിനാലാണ്​ ​െപാലീസിന്​ എളുപ്പം പ്രതിയെ മനസ്സിലാക്കാനായത്​. കോട്ടപ്പറമ്പ് ആശുപത്രിക്ക്​ എതിർവശത്തുള്ള കടയിൽ നിന്ന്​ മോഷ്​ടിച്ച എയർ പിസ്​റ്റളുകളാണ്​ ഇരുവരുടെയും കൈയിലുണ്ടായിരുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.