മുക്കം നഗരസഭയിൽ അവിശ്വാസ പ്രമേയം: സംഘർഷം; ലാത്തി ചാർജ്

മുക്കം: മുക്കം പെരുമ്പടപ്പിൽ വിദേശ മദ്യശാലക്ക് അനുമതി നൽകിയ വിഷയത്തിൽ നഗരസഭ ചെയർമാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച

ചെയ്യുന്നതിനിടെ മുക്കത്ത് സംഘർഷം. ഭരണപക്ഷത്തെ താങ്ങി നിർത്തിയിരുന്ന ലീഗ് വിമതൻ അബ്ദുൽ മജീദ് പോലീസ് സംരക്ഷണത്തോടെ എത്തിയപ്പോൾ ഇടതുമുന്നണി പ്രവർത്തകർ തടയുകയായിരുന്നു.

സംഘർഷത്തിൽ മജീദിന് പരിക്കേറ്റു. ഇതോടെ പോലീസ് ലാത്തി വീശി. ഏറെ നേരം ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. 33 അംഗ ഭരണ സമിതിയിൽ 17 പേർ എത്താതിരുന്നതോടെ ക്വാറം തികയാതെ യോഗം അവസാനിപ്പിക്കുകയും അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

15 യു.ഡി.എഫ് അംഗങ്ങളിൽ 14 അംഗങ്ങളും ലീഗ് വിമതൻ അബ്ദുൽ മജീദുമാണ് പങ്കെടുത്തത്. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതാണ് അവിശ്വാസ പ്രമേയം പരാജയപ്പെടാൻ കാരണമായത്. വൈസ് ചെയർപേഴ്സനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ രണ്ട്​ മണിക്ക് ചർച്ച നടക്കും.

Tags:    
News Summary - No Confidence motion in Mukkam Municipality: Conflict; Lathi charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.