കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിലുള്ള തെരുവുനായ് ശല്യം അവസാനിപ്പിക്കുന്നതിന് നഗരസഭ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഡോക്ടർമാർക്കും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തെരുവുനായ് ശല്യം എത്രയുംവേഗം അവസാനിപ്പിച്ചശേഷം നഗരസഭ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
29ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർക്കുനേരെ തെരുവുനായ് ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് ഒരുദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. മെഡിക്കൽ കോളജിലെ ലേണിങ് റിസോഴ്സ് സെന്റർ വളപ്പിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് അനാട്ടമി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർക്കുനേരെ തെരുവുനായ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.