ചേമഞ്ചേരി: സിൽവർ ലൈൻ പദ്ധതി പിൻവലിക്കുക, സമരഭടന്മാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കാട്ടിലപ്പീടിക ജനകീയ പ്രതിരോധ സമരസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവോണത്തിന് തെരുവോര സമരസദ്യ നടത്തി.
കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളാണ് അനിശ്ചിതകാല സത്യഗ്രഹ പന്തലിനടുത്ത് തെരുവോര സമരസദ്യയിൽ പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ ഉദ്‌ഘാടനം ചെയ്തു. കർണാടക സർക്കാറുമായി കൂട്ടുകൂടി മംഗളൂരുവരെ നീട്ടിക്കൊണ്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തി സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നേടാനാണ് പിണറായി സർക്കാറിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
വിജയരാഘവൻ ചേലിയ, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു. കെ. മൂസക്കോയ, സി. കൃഷ്ണൻ, മുസ്തഫ ഒലിവ്, സുനീഷ് കീഴാരി, ഷിജു, ലത്തീഫ് റയ്യാൻ, ഹുബൈബ്, റസാക്ക് നടുക്കണ്ടി, ശ്രീജ കണ്ടിയിൽ, ഉഷ മേലേടത്ത്, ഭവാനി അമ്മ, ലക്ഷ്മി തോട്ടോളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.