നന്മണ്ട: 13ൽ റോഡരികിലെ തെരുവു കച്ചവടവും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും കാൽനടക്കാർക്ക് ഭീഷണിയായി മാറുന്നു. ബി.എസ്.എൻ.എൽ ഓഫിസ് തൊട്ട് നഞ്ചുണ്ടേശ്വര ക്ഷേത്രത്തിനടുത്തുവരെയാണ് വാഹനങ്ങളുടെ പാർക്കിങ്.
കോഴിക്കോട്- ബാലുശ്ശേരി റോഡായതിനാൽ യാത്രക്കാരുടെ ബാഹുല്യവും വാഹനങ്ങളുടെ ബാഹുല്യവുമേറെയാണ്. രാവിലെയും വൈകുന്നേരവുമാണ് നന്മണ്ട ടൗൺ യാത്രക്കാരുടെ എണ്ണംകൊണ്ടും വാഹനങ്ങളുടെ എണ്ണംകൊണ്ടും വീർപ്പുമുട്ടുന്നത്. ഇതിനിടയിലാണ് തെരുവു കച്ചവടക്കാർ അങ്ങാടിയുടെ ഇരു ഭാഗവും കീഴടക്കുന്നത്. മിക്ക വാഹനങ്ങളുടെ പാർക്കിങ്ങും റോഡ് കൈയേറിയാണ്.
കാൽനടക്കാർക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത വിധമാണ് നന്മണ്ട ടൗണിൽ കുരുക്ക് അനുഭവപ്പെടുന്നത്. തെരുവു കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അധികൃതർ ഒരു നടപടിക്കും മുതിർന്നില്ലയെന്നാണ് വ്യാപാര സംഘടനകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.