കോഴിക്കോട്: പത്തു വയസ്സുകാരിയുടെ വയറ്റിൽനിന്ന് മൂന്നു കിലോയിലേറെ ഭാരമുള്ള അണ്ഡാശയ മുഴ മെഡിക്കൽ കോളജ് പീഡിയാട്രിക് സർജറി ഡോക്ടർമാർ നീക്കി. അപൂർവമായാണ് ഇത്രയും വലിയ മുഴ കുട്ടികളിൽ ഉണ്ടാകുന്നത്.വയനാട് സ്വദേശിനിയായ കുട്ടിക്ക് ഒരു വർഷമായി ഇടക്കിടെ വയറുവേദനയുണ്ടായിരുന്നു. ചികിത്സക്ക് മെഡിക്കൽ കോളജിൽ വന്നപ്പോഴാണ് മുഴ കണ്ടെത്തിയത്. ജേം സെൽ ട്യൂമർ വിഭാഗത്തിൽപെട്ട ടെററ്റോമ എന്ന ട്യൂമറാണ് നീക്കിയത്.
ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിെൻറ പിന്തുണയോടെ പീഡിയാട്രിക് സർജറി വിഭാഗത്തിലെ അഡീഷനൽ പ്രഫസർ ഡോ. നിർമൽ ഭാസ്കർ, ഡോ. സന്തോഷ്കുമാർ, ഡോ. മനു വർമ, ഡോ. ഗൗതം സത്യബാനു എന്നിവരുടെ നേതൃത്വത്തിൽ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. പ്രതാപ് സോംനാഥിെൻറ മേൽേനാട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോ. കെ.പി. ബിജി, ഡോ. കൃഷ്ണ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘം മേധാവി ഡോ. മുബാറക്കിെൻറ നിർദേശപ്രകാരം ശസ്ത്രക്രിയക്ക് പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.