കോഴിക്കോട്: ഭിന്നശേഷി വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലനപദ്ധതിയായ ബീറ്റ്സിന്റെ ജില്ലതല ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ‘ബീറ്റ്സ്’ പദ്ധതി എല്ലാവർക്കും മാതൃകാപരമായ പ്രവർത്തനമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമഗ്രശിക്ഷ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് നീന്തൽ പരിശീലനം ‘ബീറ്റ്സ്’ ആരംഭിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ ജീവിതനൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളിൽനിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കുന്നത്. ഈസ്റ്റ് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ്പൂളിൽ നടന്ന ചടങ്ങിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ടി. ശാദിയ ബാനു, കെ.എൻ. സജീഷ് നാരായൺ, വി. ഹരീഷ്, എം.എച്ച്. മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.