രാമനാട്ടുകര: ജങ്ഷനിൽ പൊലീസ് നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം വിജയം കാണുന്നു. യൂനിവേഴ്സിറ്റി, കൊണ്ടോട്ടി റോഡുകൾ ചേരുന്ന ജങ്ഷനിൽ ട്രാഫിക് അസി. കമീഷണർ ജോൺസന്റെ (സൗത്ത്) നേതൃത്വത്തിൽ സ്പോൺസർഷിപ്പോടുകൂടി ബാരിക്കേഡ് വെച്ച് ഗതാഗതം ക്രമീകരിച്ചിരുന്നു.
ഈ പരീക്ഷണം വിജയം കണ്ടതിന്റെ സൂചനയാണ് കഴിഞ്ഞ പത്തു ദിവസമായി അപകടങ്ങളൊന്നും നടക്കാത്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചരക്കുലോറികളുൾപ്പെടെയുള്ള വാഹനങ്ങൾ മലപ്പുറം ഭാഗത്തേക്കുള്ള കൊണ്ടോട്ടി റോഡിലേക്ക് തിരിയുമ്പോഴായിരുന്നു നിരന്തരം കൂട്ടിയിടി നടക്കാറുള്ളത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചു.
ഇനി ‘നോ’ യൂടേൺ ബോർഡ് സ്ഥാപിക്കണം. മാത്രവുമല്ല, സ്ഥിരം സംവിധാനവും ഒരുക്കണം. അതിന് കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചേ മതിയാകൂ. നഗരസഭയുടെ നേതൃത്വത്തിൽ ജങ്ഷൻ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. എല്ലാ വിഭാഗം ആളുകളെയും വിളിച്ച് വിപുലമായ യോഗം ചേർന്ന് തീരുമാനമെടുക്കാനാണ് ഉദ്ദ്യേശമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.