എ.കെ. മൊയ്തീൻ മാസ്റ്റർ നിര്യാതനായി

പൂനൂർ: അരനൂറ്റാണ്ടിലേറെ കാലം അധ്യാപന രംഗത്ത് സേവനം ചെയ്ത പൂനൂർ ആലത്തറം കണ്ടി എ.കെ. മൊയ്തീൻ മാസ്റ്റർ (82) നിര്യാതനായി. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്നു. സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യൻ എംബസി സ്കൂൾ, വാദി ഹുസ്ന പബ്ലിക് സ്കൂൾ എളേറ്റിൽ, ക്രസന്റ് സ്കൂൾ എകരൂൽ, ഗാഥ പബ്ലിക് സ്കൂൾ പൂനൂർ, ഇശാഅത്ത് പബ്ലിക് സ്കൂൾ പൂനൂർ, ബൈത്തുൽ ഇസ്സ നരിക്കുനി, ഓർക്കിഡ് രാജഗിരി, മർകസ് അൽഫഹീം സ്കൂൾ ബാലുശ്ശേരി എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ചേപ്പാല മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: നസീമ അത്തോളി. മക്കൾ: സാജിദ പൂളപ്പൊയിൽ, ഷമീന, ഷാബിന, ഷംസീന ഷോണി (അധ്യാപിക. എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ). മരുമക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് റിഷാൽ ജിദ്ദ, നാസർ സവേര, നജീബ് കൊയിലാണ്ടി.

സഹോദരങ്ങൾ: കുഞ്ഞോതി ഹാജി, അഹമ്മദ് കുട്ടി മാസ്റ്റർ, ആമിന വട്ടക്കണ്ടി, പാത്തുമ്മ താമരശ്ശേരി, പരേതരായ തറുവയി ഹാജി, അബൂബക്കർ ഹാജി, മറിയം, ഖദീജ. മയ്യിത്ത് നമസ്ക്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചേപ്പാല ജുമാ മസ്ജിദിലും 4.30ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിലും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.