അടിവാരം വീണ്ടും കടുവ ഭീതിയിൽ

താമരശ്ശേരി: അടിവാരം വീണ്ടും കടുവ ഭീതിയിൽ. അടിവാരം കണലാട് ഇന്നലെ രാത്രി കടുവയെ കണ്ടതായി വീട്ടുകാർ, കണലാട് അബ്ദുൽ സലീമിൻ്റെ മകൻ അമീൻ അൽത്താഫാണ് വീട്ടു മുറ്റത്ത് നിന്നും കടുവ കയറിപ്പോകുന്നത് കണ്ടത്. ഇതോടൊപ്പം കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച അടിവാരം വളളിയാട് ഭാഗത്തും, ചുരത്തിലും കടുവയെ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.  ഈ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തും.കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടു സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യം. 

Tags:    
News Summary - Tiger fear in adivaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.