തി​ള​ച്ച പാ​ൽ​പാ​ത്രം ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞ് പൊ​ള്ള​ലേ​റ്റ ഒ​രു​വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

താ​മ​ര​ശ്ശേ​രി: തി​ള​ച്ച പാ​ൽ​പാ​ത്രം ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞ് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. താ​മ​ര​ശ്ശേ​രി ചു​ങ്കം ക​യ്യേ​ലി​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​ല്ലി​പ്പ​റ​മ്പി​ൽ ന​സീ​ബ് -ജ​സ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​സ്‌​ല​ൻ അ​ബ്ദു​ല്ല ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച പാ​ൽ​പാ​ത്രം മ​റി​ഞ്ഞു​വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ താ​മ​ര​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച താ​മ​ര​ശ്ശേ​രി കെ​ട​വൂ​ർ ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: നേ​ഹ ന​സീ​ബ്, ഹം​ദാ​ൻ അ​ബ്ദു​ല്ല, അ​ൽ​ഹാ​ൻ അ​ബ്ദു​ല്ല.

Tags:    
News Summary - 1 yr old boy died after pot of boiling milk fell on his body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.