താമരശ്ശേരി: എഴുന്നൂറോളം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് കൂറ്റന്‍ ക്രിസ്മസ് നക്ഷത്രം ഒരുക്കി ഹരിത കർമസേന.
'പ്ലാസ്റ്റിക് മുക്ത താമരശ്ശേരി' സന്ദേശം പൊതുജനങ്ങളിലെത്തിക്കാനാണ് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് നക്ഷത്രം ഒരുക്കിയത്. നക്ഷത്രത്തില്‍ അലങ്കാര ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്.
വാർഡുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ രംഗത്തുള്ള ഹരിതസേനാംഗങ്ങൾ ശേഖരിച്ചതായിരുന്നു പ്ലാസ്റ്റിക് കുപ്പികൾ.
താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിലാണ് കൂറ്റന്‍ നക്ഷത്രം ഒരുക്കിയത്. മാലിന്യമുക്ത നാടിനായുള്ള വലിയ സന്ദേശമാണ് ഈ ക്രിസ്മസ് നക്ഷത്രത്തിനുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.