Representationa lImage

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവും പിഴയും

നാ​ദാ​പു​രം : പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ 16 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും അ​ട​ക്കാ​ൻ നാ​ദാ​പു​രം ഫാ​സ്റ്റ്ട്രാ​ക്ക് പോ​ക്സോ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് ശി​ക്ഷ വി​ധി​ച്ചു. അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡ് സു​ല്ലീ​സ് വീ​ട്ടി​ൽ കെ.​പി. ഫി​റോ​സി (50)നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.


2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രി​യാ​യ 11കാ​രി​യെ 2018ൽ ​സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക് ശേ​ഷ​വും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും അ​ഴി​യൂ​രി​ലെ വീ​ട്ടി​ൽ വെ​ച്ച് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ചോ​മ്പാ​ല എ​സ്.​ഐ വി. ​ന​സീ​റാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി 15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 20 രേ​ഖ​ക​ൾ മാ​ർ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി. ലെ​യ്സ​ൺ ഓ​ഫി​സ​റും സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റു​മാ​യ പി.​എം. ഷാ​ജി കേ​സ് ന​ട​പ​ടി​ക​ളെ ഏ​കോ​പി​പ്പി​ച്ചു. 

Tags:    
News Summary - The accused who sexually assaulted the girl was sentenced to 16 years in prison and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.