കോഴിക്കോട്: പന്നിയങ്കര മേൽപാലത്തിന് സ്ഥലം ഏറ്റെടുത്തത്തിന് കോടതി അധികരിപ്പിച്ച് നൽകിയ നഷ്ട പരിഹാരം നൽകാത്തതിന് ജപ്തി ചെയ്ത സർക്കാർ വാഹനം ലേലത്തിൽ വിറ്റു. റവന്യൂ വകുപ്പിെൻറ വണ്ടി പ്രിൻസിപ്പൽ സബ് കോടതി മേൽനോട്ടത്തിലാണ് വിറ്റത്.
തഹസിൽദാർ ഉപയോഗിക്കുന്ന ബൊലോറോ വണ്ടി 6,71,000 രൂപക്ക് സ്ഥലമുടമകളിലൊരാളായ സെയ്തലവിക്കോയ തങ്ങൾ ലേലത്തിൽ എടുത്തു. പന്നിയങ്കര എരുമാട് പറമ്പിൽ സൈനബ ബീവിയുടെയും മക്കളുടെയും പേരിലുള്ള 3.2 സെൻറ് സ്ഥലം 2010 ൽ എറ്റെടുത്തതിന് കോടതി അധികരിപ്പിച്ച് നൽകിയ 33,00,000 രൂപ െകട്ടിവെക്കാത്തതിനെ തുടർന്നാണ് നടപടി. അന്യായക്കാർക്കു വേണ്ടി അഡ്വ.എ. ബഷീർ ഹാജരായി.
കലക്ടറേറ്റിലെ റവന്യൂ വകുപ്പിെൻറ അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനായിരുന്നു ഉത്തരവ്. എന്നാൽ എതിർകക്ഷികൾ ഒരു വാഹനം മാത്രമാണ് ലേലസ്ഥലത്ത് എത്തിച്ചത്. ലേലം നിർത്തിവെക്കുവാൻ തഹസിൽദാർ കോടതിയിൽ പ്രത്യേക ഹരജി നൽകിയെങ്കിലും പി.ഡബ്ല്യു.ഡി വിധിസംഖ്യ ഭാഗികമായെങ്കിലും കെട്ടിവെക്കുകയോ മതിയായ കാരണം ബോധിപ്പിക്കുകയോ ചെയ്യാത്തതിനാൽ വെള്ളിയാഴ്ച രാവിലെ ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.