കഞ്ചാവുമായി പിടിയിലായ പ്രതികൾ

പത്തു​ കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

കോഴിക്കോട്​: റിക്കവറി വാഹനത്തിൽ കടത്തിയ പത്തു​ കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. പാലക്കാട്​ സ്വദേശികളായ അനിൽ കുമാർ, ശ്രീജേഷ്​, മലപ്പുറം വാഴക്കാട്​ സ്വദേശി അഹ്​മദ്​ സുനിൽ എന്നിവരെയാണ്​ രാമനാട്ടുകര ബൈപാസ്​ മേൽപാലത്തിന്​ താഴെനിന്ന്​ എക്​സൈസ്​ സ്​പെഷൽ സ്​ക്വാഡും ഇൻറലിജൻസ്​ ബ്യൂറോയും ചേർന്ന്​ പിടികൂടിയത്​.

റിക്കവറി വാഹനം മറയാക്കി സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇവർ കഞ്ചാവ്​ കടത്തിയിട്ടുണ്ട്​. പ്രധാന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്​.

സർക്കിൾ ഇൻസ്​​െപക്​ടർമാരായ വി.ആർ. ​േദവദാസ്​, എ. പ്രജിത്ത്​ എന്നിവരുടെ ​േനതൃത്വത്തിലായിരുന്നു ​റെയ്​ഡ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.