ഉള്ള്യേരിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; മൂന്നു പേർക്ക് കടിയേറ്റു

ഉ​ളേ​ള്യ​രി: മാ​മ്പൊ​യി​ലി​ലും കൂ​ന​ഞ്ചേ​രി​യി​ലും തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണം. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.

നാ​യു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് മാ​മ്പൊ​യി​ൽ സ്വ​ദേ​ശി തു​ടി​യാ​ടി​മ്മ​ൽ മാ​ധ​വ​നെ (55) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മാ​മ്പൊ​യി​ൽ സ്വ​ദേ​ശി മു​ര​ളീ​ധ​ര​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കൂ​ന​ഞ്ചേ​രി അ​റ​ബി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷാ​മി​ലി​നെ​യും നാ​യ് അ​ക്ര​മി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

രാ​വി​ലെ പാ​ൽ സൊ​സൈ​റ്റി​യി​ൽ​നി​ന്ന് തി​രി​ച്ചു വ​രു​ക​യാ​യി​രു​ന്ന പ​ര്യേ​യ്ക്കു​ട്ടി​യെ നാ​യ് ആ​ക്ര​മി​ച്ചെ​ങ്കി​ലും ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഉ​ള്ള്യേ​രി അ​ങ്ങാ​ടി​യി​ൽ മൂ​ന്ന് ആ​ഴ്ച മു​മ്പ് നാ​ല് പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് ന​ള​ന്ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ സ്ത്രീ​യെ​യും നാ​യ അ​ക്ര​മി​ച്ചി​രു​ന്നു.

Tags:    
News Summary - At Ullyeri again, the prowess of the stray dog; Three people were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.