കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ മാസ് കമ്യൂണിക്കേഷൻ കഴിഞ്ഞ വിദ്യാർഥികൾക്ക് ബിരുദം ലഭിച്ചത് ഹ്യുമാനിറ്റീസ് ഫാക്കൽറ്റിയിൽ നിന്ന്. യൂനിവേഴ്സിറ്റിയുടെ നിയമമനുസരിച്ച് ബിരുദം നൽകേണ്ടത് ജേണലിസം ഫാക്കൽറ്റിയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ തെറ്റായ നടപടി മാർച്ച് 30ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ സിൻഡിക്കേറ്റ് മെംബർ ഡോ. റഷീദ് അഹമ്മദാണ് ഉന്നയിച്ചത്. യോഗത്തിൽ ഒരു ഉദ്യോഗസ്ഥനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ല.
ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുന്ന ധാരാളം വിദ്യാർഥികളുടെ ജോലിയും തുടർ പഠനവും അനിശ്ചിതത്വത്തിലാക്കുന്നതാണ് യൂനിവേഴ്സിറ്റിയുടെ നടപടി. പക്ഷേ സർട്ടിഫിക്കറ്റ് നൽകുന്ന പരീക്ഷ ഭവനോ നിയമങ്ങൾ നിർമിക്കുന്ന യൂനിവേഴ്സിറ്റി ഭരണവിഭാഗമോ ഇക്കാലമത്രയും ഈ തെറ്റ് കണ്ടുപിടിച്ചില്ല. അതുകൊണ്ട് ബി.എ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾക്ക് നിയമപരമായ രീതിയിൽ ബിരുദ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഡോ. റഷീദ് അഹമ്മദ് വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. തെറ്റായി നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.