വടകര: മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ണവം കൊയ്യോട് ചെമ്പിലോട് ഹർഷാദ് (32), കൊയ്യോട് ചെമ്പിലോട് ചാലിൽ ശ്രീരാജ് (30) എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2017 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കണ്ണവം പുന്നപ്പാലം നിടുംപൊയിൽ ഭാഗത്തുനിന്ന് കോളയാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കണ്ണവം പൊലീസ് പിന്തുടർന്ന് എടയാർ മലബാർ സ്റ്റോൺ ക്രഷറിന് സമീപം പിടികൂടിയപ്പോൾ പ്രതികളിൽനിന്ന് 27 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 71,230 രൂപയും പിടികൂടിയ കേസിലാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.