മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ

കെ.​പി. ബി​ന്ദു സ​ന്ദ​ർ​ശി​ക്കു​ന്നു

ദേ​ശീ​യ​പാ​ത വി​ക​സ​നം; പ​ഴ​ങ്കാ​വ് ഒ​റ്റ​പ്പെ​ടും, മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ഒ​റ്റ​പ്പെ​ടു​ന്ന പ​ഴ​ങ്കാ​വി​ലേ​ക്ക് മേ​ൽ​പാ​ലം നി​ർ​മി​ക്ക​മെ​ന്ന്​ ആ​വ​ശ്യം. പ​ഴ​ങ്കാ​വ് -ചോ​ളം​വ​യ​ൽ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും​വി​ധം മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ പ​ഴ​ങ്കാ​വ് -ചോ​ളം വ​യ​ൽ റോ​ഡും കു​ള​ങ്ങ​ര​ത്ത് -വീ​ര​ഞ്ചേ​രി റോ​ഡും പ​ര​വ​ന്ത​ല -അ​ട​ക്കാ​തെ​രു റോ​ഡും ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​റും. അ​ഗ്നി​ര​ക്ഷ സേ​ന കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന പ​ഴ​ങ്കാ​വി​ൽ​നി​ന്നും വ​ട​ക​ര ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യം നി​ല​ക്കും. ഇ​തോ​ടെ അ​ഗ്നി​ര​ക്ഷ നി​ല​യ​വും നോ​ക്കു​കു​ത്തി​യാ​യി മാ​റും. പ​ഴ​ങ്കാ​വ്, ചേ​ന്ദ​മം​ഗ​ലം, മാ​ങ്ങാ​ട്ടു​പാ​റ, മ​ലോ​ൽ മു​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള​ള യാ​ത്ര​യും നി​ല​ക്കും. ഇ​തോ​ടെ 6000ത്തി​ൽ അ​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ വ​ഴി​യ​ട​യും. ജ​ന​ങ്ങ​ൾ​ക്ക് വാ​ഹ​ന​ത്തി​ലൂ​ടെ​യോ കാ​ൽ​ന​ട​യാ​യോ വ​ട​ക​ര​യി​ലെ വി​വി​ധ ഓ​ഫി​സു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും എ​ത്തി​പ്പെ​ടാ​ൻ നാ​ട്ടു​കാ​ർ ചു​റ്റി​ത്തി​രി​യേ​ണ്ടി വ​രും.

മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും എം.​പി, എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി. ബി​ന്ദു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ആ​വ​ശ്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ​മാ​രാ​യ കാ​ന​പ്പ​ള്ളി ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​കെ. പ്ര​ഭാ​ക​ര​ൻ, പി.​പി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​നി​ഷ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​സി. പ​വി​ത്ര​ൻ, എം.​സി. വ​ട​ക​ര, പി. ​സ​ദാ​ന​ന്ദ​ൻ, പി. ​വി​ജ​യ​ബാ​ബു തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - National highway development-pazhankavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.