വടകര: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വില്യാപ്പള്ളി സ്വദേശി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമിനാണ് (29) വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി കെ. രാമകൃഷ്ണൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 1,49,56,900 രൂപയും കോടതിയിൽ കേസ് ഫയൽ ചെയ്ത 2019 ആഗസ്റ്റ് ഏഴു മുതലുള്ള ഒമ്പത് ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി രണ്ടുകോടിയിലധികം നൽകേണ്ടത്.
2018 നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ചാർട്ടേഡ് അക്കൗണ്ടിങ് വിദ്യാർഥിയായ അസ്ലം കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടത്തിൽപെട്ടത്. ഇന്റേൺഷിപ് നടത്തുന്ന സ്ഥാപനത്തിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ തൗഫീഖ് അസ്ലം ഇപ്പോഴും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.